ADVERTISEMENT

ചില എഴുത്തുകൾ അങ്ങനെയാണ്. എത്രകാലം കഴിഞ്ഞാലും ഹൃദയത്തെ തൊട്ടുകൊണ്ടേയിരിക്കും. അത് അത്രയേറെ പ്രിയപ്പെട്ടവരുടെ ഓർമ കൂടിയാകുമ്പോൾ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അങ്ങനെ ഒരു ഓർമ പങ്കുവെക്കുകയാണു സംഗീത സംവിധായകന്‍ ബിജിബാൽ. 

 

പലപ്പോഴും ഭാര്യ ശാന്തിയുടെ ഓര്‍മകൾ ബിജിബാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മുന്‍പ് ശാന്തി എഴുതിയ ഒരു പ്രണയലിഖതമാണ് ഇത്തവണ ബിജിബാൽ പങ്കുവെക്കുന്നത്. ‘അവിടവിടെ എഴുതിയൊളിപ്പിച്ച അരുളുകൾ. ലയത്തിലെത്തിയ പ്രേമലിഖിതങ്ങള്‍.’ എന്ന കുറിപ്പോടെയാണ് ശാന്തി എഴുതിയ പ്രണയലിഖിതങ്ങൾ ബിജിബാൽ പങ്കുവച്ചത്. 

 

‘ബിജിയേട്ടാ...നിങ്ങളാണെന്റെ അടുത്ത സുഹൃത്തും ഗുരുനാഥനും’ എന്നാണ് ശാന്തി കുറിപ്പിൽ പറയുന്നത്. 2017ലാണ് മസ്തിഷ്കാഘാതത്തെ തുടർന്ന് ശാന്തി മരിച്ചത്. മികച്ച നർത്തകി കൂടിയായിരുന്നു ശാന്തി. ശാന്തിയുടെതായി നിരവധി നൃത്തവിഡിയോകളും മുൻപ് ബിജിബാല്‍ പങ്കുവച്ചിരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com