ADVERTISEMENT

പ്രിയഗായകരുടെ കൂട്ടത്തിൽ മലയാളി ആദ്യം പറയുന്ന പേരുകളിൽ ഒന്നായി മാറിയിരിക്കുന്നു സിത്താര കൃഷ്ണകുമാർ. സിത്താരയുടെ വ്യത്യസ്തമായ ശൈലിയിലും ഭാവത്തിലുമുള്ള പാട്ടുകളെല്ലാം ഹൃദയം കൊണ്ടാണ് ആസ്വാദകർ കേട്ടത്. ഇപ്പോൾ, അന്തരിച്ച സംഗീത സംവിധായകൻ ഖയാമിനോടുള്ള ആദരസൂചകമായി പ്രിയഗായിക സമർപ്പിച്ച പാട്ടു വിഡിയോ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

 

ഖയാമിന്റെ ‘കഭീ കഭീ’ ഉൾപ്പെടെ മൂന്നുഗാനങ്ങളാണ് സിത്താര പാടുന്നത്. മനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാൻ മറ്റൊരു വാക്കില്ലെന്നു പറയുകയാണ് ആസ്വാദകർ. ഖയാം എന്ന മഹാപ്രതിഭയ്ക്ക് നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച ആദരവാണിതെന്നു പറയുന്നവരുമുണ്ട്. 

 

സംഗതി ഏതായാലും സിത്താരയുടെ പുതിയ പാട്ടുവിഡിയോ സമൂഹമാധ്യമങ്ങളി‍ൽ വൈറലാകുകയാണ്. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com