ADVERTISEMENT

വരുൺ തേജ് നായകനാകുന്ന തെലുങ്ക് ചിത്രം വാൽമികിയിലെ ജരാ ജരാ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ എത്തി. അനുരാഗ് കുൽക്കർണിയും ഉമ നേഹയും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. ഭാസ്കർ ഭട്‌ല രവികുമാറിന്റെ വരികൾക്ക് മിക്കി ജെ മേയറാണു സംഗീതം. 

 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം പേരാണു ഗാനം യൂട്യൂബില്‍ കണ്ടത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. തെന്നിന്ത്യയെ കീഴടക്കുകയാണ് വരുണ്‍ എന്നാണ് ആരാധകരുടെ അഭിപ്രായം. 

 

തമിഴ് ഹിറ്റ് ചിത്രം ജഗർതണ്ടയുടെ തെലുങ്ക് പതിപ്പാണ് ചിത്രം. അഥർവ മുരളി, പൂജ ഹെഗ്ഡെ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.  ഹരീഷ് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 13ന് തിയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com