ADVERTISEMENT

വ്യത്യസ്തമായ പാട്ടുകളിലൂടെ സിനിമാപ്രേമികളുടെ ഹൃദയത്തിൽ ഇടംനേടിയ ചിത്രമാണ് ‘തണ്ണീർമത്തൻ ദിനങ്ങള്‍’. ചിത്രത്തിലെ ‘ജാതിക്കാതോട്ടം എജ്ജാതി നിന്റെ നോട്ടം’ എന്ന ഗാനം യൂട്യൂബില്‍ തരംഗമാകുകയും ചെയ്തു. തണ്ണീർമത്തന്‍ ദിനങ്ങളിലെ തന്നെ ‘പന്ത് തിരിയണ്’ എന്ന ഗാനത്തിന്റെ മേക്കിങ് വിഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 

ഗാനം പോലെ ആരാധകർ ഏറ്റെടുക്കുകയാണ് മേക്കിങ് വിഡിയോയും. വിനീത് ശ്രീനിവാസനാണു ഗാനം ആലപിച്ചിരിക്കുന്നത്. ജസറ്റിൻ വർഗീസിന്റെതാണു സംഗീതം. സുഹൈൽ കോയയുടെതാണു വരികൾ. യുട്യൂബിലെത്തി മണിക്കൂറുകൾക്കകം ഒന്നരലക്ഷം പേർ കണ്ട വിഡിയോ യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംനേടി.

പ്ലസ്ടു കാലഘട്ടത്തെ പ്രണയവും രസകരമായ സംഭവങ്ങളുമാണ് ഗാനത്തിന്റെ പ്രമേയം. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളിക്കു സുപരിചിതനായ മാത്യു തോമസും ‘ഉദാഹരണം സുജാത’യിലൂടെ എത്തിയ അനശ്വരയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായത്. രവി പദ്മനാഭൻ എന്ന സ്കൂൾ അധ്യാപകനായി വിനീത് ശ്രീനിവാസനും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com