ADVERTISEMENT

മലയാളി ആസ്വാദക മനസ്സിൽ അമൃത സുരേഷ് എന്ന ഗായികയ്ക്ക് എന്നും ഒരിടമുണ്ട്. റിയാലിറ്റി ഷോയിലൂടെ എത്തി മുൻനിര ഗായകരുടെ പട്ടികയിലേക്കു ഉയർന്നു അമൃത. ഏറ്റവും ഒടുവിൽ ജൂൺ എന്ന ചിത്രത്തിനായി പാടിയ മിന്നി മിന്നി എന്ന ഗാനവും ആസ്വാദകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ തികച്ചും വ്യത്യസ്തമായൊരു മ്യൂസിക് വിഡിയോയുമായി എത്തുകയാണ് അമൃത സുരേഷ്. 

 

ഡെസ്റ്റിനി എന്നു പേരിട്ടിരിക്കുന്ന വിഡിയോ ഒരു മനുഷ്യന്റെ വ്യത്യസ്തമായ രീതിയിലുള്ള ആത്മീയയാത്രയാണ്. നീൽ ഡി ചുൻഹയാണ് വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. അനിൽ മാത്യുസ് മുണ്ടയ്ക്കലാണ് നിർമാണം. പ്രജീഷ് എഡിറ്റിങ്ങ് നിർവഹിച്ചിരിക്കുന്ന വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത് മിനൻ ജോണാണ്. 

 

മികച്ച പ്രതികരണമാണു വിഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. അതിമനോഹരമായ ദൃശ്യങ്ങളും അമൃതയുടെ ആലാപന മനോഹാരിതയും ഗാനത്തിനു മിഴിവേകുന്നു. ഉറച്ച ശബ്ദത്തിലുള്ള അമൃതയുടെ ആലാപനം ഗാനത്തെ കൂടുതൽ മനോഹരമാക്കുന്നു എന്നാണ് ആസ്വാദകപക്ഷം. ഏതായാലും ഗാനം ആസ്വാദകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com