ADVERTISEMENT

പാട്ടിലൂടെ കഥപറയുകയാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’യിലെ ‘ബൊമ്മ ബൊമ്മ’ എന്ന ഗാനം. എം.ജി. ശ്രീകുമാർ, വൃന്ദ ഷമീഖ് ഘോഷ്, മാസ്റ്റർ ആദിത്യൻ, ലിയു ഷുവാങ്ങ്, തെരേസ റോസ് ജിയോ എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 4മ്യൂസിക്സിന്റെതാണ് സംഗീതം. റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയഗായകനായി മാറിയ മാസ്റ്റർ ആദിത്യൻ ആദ്യമായി ആലപിക്കുന്ന ഗാനമാണ് ‘ബൊമ്മ ബൊമ്മ’.

 

ചൈനീസിലും മലയാളത്തിലുമാണ് വരികൾ. മലയാളം വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമയും ചൈനീസ് വരികൾ ലിയു ഷുവാങ്ങിന്റെതുമാണ്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. അത്യാവശ്യം ചൈനീസ് പശ്ചാത്തലവുമായി എത്തുന്ന ഗാനം ‘യോദ്ധ’യെ ഓര്‍മിപ്പിച്ചെന്നാണ് ചിലരുടെ അഭിപ്രായം. ഗാനത്തിന്റെ ലിറിക് വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്

 

മോഹൻലാൽ പ്രധാനവേഷത്തിലെത്തുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ഫാമിലി എന്റർടെയ്നറായാണ് ചിത്രം തിയറ്ററിലെത്തുക. ജിബി–ജോജു ടീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. ഹണിറോസാണ് ചിത്രത്തിലെ നായിക. മോഹൻലാലിനൊപ്പം അജു വർഗീസ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, സ്വാസിക വിജയ്, കെപിഎസി ലളിത, സിദ്ദിഖ്, സലീംകുമാർ എന്നിങ്ങനെ വന്‍താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഓണത്തിന് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ തിയറ്ററിലെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com