ADVERTISEMENT

പുതുമകൊണ്ട് ആസ്വാദക മനം കീഴടക്കും ചിലപാട്ടുകൾ. വരികളിലെ വ്യത്യസ്തത, താളം, ആലാപന ശൈലി ഇതെല്ലാം ഗാനങ്ങളെ പ്രിയപ്പെട്ടതാക്കാറുണ്ട്. ഇവിടെ അങ്ങനെയൊരു ഗാനവുമായി എത്തുകയാണു ‘തണ്ണീർ മത്തൻ ദിനങ്ങൾ’. ചിത്രത്തിലെ ‘ദൈവമേ’ എന്ന ഗാനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പാട്ടും സംഭാഷണവുമായി എത്തുന്ന ഗാനമാണ് ദൈവമേ. 

 

എന്തുവിധി ഇത്, വല്ലാത്ത ചതിയിത്

ഓർക്കാ പുറത്തെന്റെ പിന്നീന്നൊരടിയിത്

ആ...മൊത്തമിരുട്ടാണ്...അതിനകത്തിരിപ്പാണ്

കത്തണ വെയിലത്തും കണ്ണുകാണാതിരിപ്പാണ്

 

സുഹൈൽ കോയയുടെ വ്യത്യസ്തമായ വരികൾക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകർന്നിരിക്കുന്നു. വിദ്യാധരൻ മാസ്റ്ററുടെ വേറിട്ട ആലാപനം ഗാനത്തിനു മികവേകുന്നു. വിനീത് ശ്രീനിവാസൻ, അനശ്വര, മാത്യൂ എന്നിവരാണു ഗാന രംഗങ്ങളിൽ എത്തുന്നത്. 

 

മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. ഈ ഗാനത്തിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകരുടെ പ്രതികരണം. ചിത്രത്തിലേതായി നേരത്തെ പുറത്തുവന്ന ജാതിക്കാ തോട്ടം ഏറെ പ്രശംസ നേടിയിരുന്നു. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘തണ്ണീർ മത്തൻ ദിനങ്ങൾ’ തിയറ്ററില്‍ മികച്ച പ്രതികരണമാണു നേടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com