ADVERTISEMENT

മറ്റേതു ബന്ധത്തെക്കാളും വലുതാണ് സൗഹൃദമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ജോഷ് ചിത്രം. അത്രയേറെ ഹൃദയത്തെ തൊടുകയാണ് ആ സൗഹൃദം. തിയറ്ററിൽ കൈയടി നേടി മുന്നേറുന്ന ചിത്രത്തിലെ ‘ഇന്നലെ ഞാനൊരു സ്വപ്നം കണ്ടു’ എന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. സച്ചിൻ രാജാണ് ഗാനം ആലപിച്ചിരിക്കുന്നത്. അങ്കമാലി ഫ്രാൻസിസാണ് വരികള്‍. ജേക്സ് ബിജോയ്‌യാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

 

പൊറിഞ്ചുവിന്റെയും ജോസിന്റെയും ആത്മാർഥ സൗഹൃദത്തിന്റെ മനോഹാരിതയുമായാണ് ഗാനം എത്തുന്നത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം രണ്ടുലക്ഷത്തോളംപേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിങ്ങിലും ഇടംനേടി. പൊറിഞ്ചുവും മറിയവും ജോസും നല്ല കോംബിനേഷനാണെന്നാണ് ആരാധകരുടെ പ്രതികരണം.

 

നൈല ഉഷയാണ് ചിത്രത്തിൽ മറിയമായി വേഷമിടുന്നത്. ടെലിവിഷൻ സീരിയലുകളിലൂടെ മലയാളി മനസ്സില്‍ ഇടംനേടിയ സ്വാസികയും പൊറിഞ്ചു മറിയം ജോസിൽ ശ്രദ്ധേയമായ കഥാപാത്രം കൈകാക്യം ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com