ADVERTISEMENT

വീണ്ടും വിണ്ടും കേൾക്കാൻ കൊതിക്കുന്ന ചില ശബ്ദങ്ങളില്ലേ. എപ്പോഴൊക്കെയോ നമ്മുടെ ഹൃദയത്തിലേക്ക് ആ ശബ്ദം ചേക്കേറാറുണ്ട്. അങ്ങനെ ചുരുങ്ങിയ ഗാനങ്ങൾ കൊണ്ടു തന്നെ മലയാളിയെ വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന ശബ്ദമാണ് വിധു പ്രതാപിന്റെത്. വിധു പാടിയ നിരവധി ഗാനങ്ങൾ നമ്മൾ ഹൃദയത്തിൽ ചേർത്തു. ഇപ്പോഴിതാ തികച്ചും വ്യത്യസ്തമായ കവർഗാനവുമായി എത്തുകയാണ് ആസ്വാദകരുടെ പ്രിയ ഗായകൻ. 

 

പുതിയ റാപ്പ് കവർ സോങ്ങിനെ കുറിച്ച് വിധു പ്രതാപിന്റെ വാക്കുകൾ ഇങ്ങനെ: ‘റാപ്പ് എന്നു പറയുമ്പോൾ എന്റെയൊക്കെ ജനറേഷനിൽ പെഡ്റാപ്പിന്റെ കാസറ്റൊക്കെയിറങ്ങളുമ്പോൾ അതുകേട്ട് വരികളെല്ലാം കുത്തിയിരുന്നു പഠിച്ചിരുന്ന കാലം എനിക്കോർമയുണ്ട്. റാപ്പ് കുറച്ചു കൂടെ പോപ്പുലാറയത് ഈ ജനറേഷനിലാണ്. അപ്പോൾ ഞാൻ കരുതി പണ്ടത്തെ ഒരു റാപ്പ് കവർസോങ്ങാക്കാം. കൂടെ റഹ്മാൻ സാറിന്റെ ചില പാട്ടുകളും ഉൾപ്പെടുത്തണമെന്നു കരുതി. അങ്ങനെയാണ് ഈ കവർ സോങ്ങ് ഒരുങ്ങുന്നത്. കവർഗാനം എന്ന നിലയിൽ  ഇതെന്റെ ആദ്യത്തെ ശ്രമമാണ്.  ഭൂരിഭാഗംപേരും മെലഡിയാണ് എടുത്തിട്ടുള്ളത്.  നാലുവർഷം മുൻപ് അകപെല്ല മാതൃകയിൽ നങ്ങേലി ചെയ്തിരുന്നു. അത് നാടൻപാട്ടാണ് ഉൾപ്പെടുത്തിയത്. അതിൽ നിന്നെല്ലാം ലഭിച്ച പ്രചോദനമാണു പുതിയ പരീക്ഷണത്തിനു പിന്നിൽ. ആദ്യമായി ചെയ്യുന്നത് അൽപം വ്യത്യസ്തമായി ചെയ്യാമെന്നു കരുതി. അതുകൊണ്ടാണ് റാപ്പിന്റെ രീതിയിൽ പോയത്.’–വിധു പറയുന്നു. 

 

മുക്കാല മുക്കാബ്‌ല, ഹമ്മ ഹമ്മ, ഊർവസി ഊർവസി ഈ ഗാനങ്ങളുടെ ഹൈലൈറ്റ് ഭാഗങ്ങളും പെഡ്റാപ്പുമാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിധു പ്രതാപ് പറഞ്ഞു .  പ്ലസ് വൺ വിദ്യാർഥിനിയായ ആര്‍ദ്ര സാജനാണ് ബീറ്റ് ബോക്സ്.ആദ്യായിട്ടായിരിക്കും ഒരു പെൺകുട്ടി ബീറ്റ്ബോക്സറാകുന്നത്. ആർദ്രയെ പരിചയപ്പെട്ടതിലൂടെയാണ് ഇങ്ങനെ ചെയ്താലോ എന്ന ആശയത്തിലേക്ക് താൻ എത്തുന്നതും വിധു കൂട്ടിച്ചേർത്തു. 

 

ധാരാളം തമിഴ് ഗാനങ്ങൾ ആസ്വദിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുകൂടിയാണ് ഈ ഗാനങ്ങൾ തിരഞ്ഞെടുത്തത്. നല്ല പ്രതികരണമാണ് ആസ്വാദകരിൽ നിന്നും ലഭിക്കുന്നതെന്നും വിധു പ്രതാപ് അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com