ADVERTISEMENT

പ്രായം അൻപതിനോട്  അടുത്തെങ്കിലും ഡാൻസിന്റെ കാര്യത്തിൽ താൻ കഴിഞ്ഞേ മറ്റൊരുമുള്ളൂ എന്ന നിലപാടിലാണ് ഹൃതിക്ക് റോഷൻ. സിദ്ധാർദ്ധ് ആനന്ദ് സംവിധാനം ചെയ്ത് ഹൃതിക്ക് നായകനാകുന്ന ‘വാർ’ സിനിമയിലെ ആദ്യ ഗാനമാണ് ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 

Ghungroo Song - War | Hrithik Roshan, Vaani Kapoor | Vishal and Shekhar ft, Arijit Singh, Shilpa Rao

 

അതിമനോഹരമായ ചുവടുകൾ കൊണ്ട് വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ് താരം. ആരെയും കൊതിപ്പിക്കുന്ന രീതിയിൽ അനായാസമായ  വശ്യതയോടെയാണ് താരത്തിന്റെ നൃത്തം.

 

വാണി കപൂറാണ് ചിത്രത്തിലെ നായിക. അർജിത് സിങും ശിൽപ റാവുവും ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിനു സംഗീതം നൽകിയിരിക്കുന്നത് വിശാൽ ശേഖർ.

 

മനോഹരമായ ലൊക്കേഷനാണ് പാട്ടിന്റെ മറ്റൊരു പ്രേത്യേകത. ബോസ്കോ സീസറും തുഷാർ കാലിയയും ആണ് സുന്ദരമായ ഡാൻസിന് പിന്നിലെ കൊറിയോഗ്രാഫേഴ്സ്. ഇറ്റലിയാണ് ഗാനചിത്രീകരണത്തിനായി തിരഞ്ഞെടുത്ത  ലൊക്കേഷൻ.

 

ഹൃതിക്കിനൊപ്പം ടൈഗർ ഷ്രോഫ് പ്രധാനവേഷത്തിലെത്തുന്ന സിനിമ യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര നിർമിക്കുന്നു. മലയാളിയായ സുരേഷ് നായരുടെ ആണ് ചിത്രത്തിന്റെ തിരക്കഥ. ഒക്ടോബർ രണ്ടിന് ചിത്രം തിയറ്ററിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com