ADVERTISEMENT

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ലവ് ആക്ഷൻ ഡ്രാമയിലെ പുതിയ ഗാനം പുറത്തിറങ്ങി. നിവിൻ പോളിയും നയൻതാരയും ഒന്നിച്ചെത്തുന്ന ‘വരവായി......’ എന്ന ഗാനമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഷാൻ റഹ്മാൻ സംഗീതം നൽകി ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത് ഹരി നാരായണനാണ്. 

Varavaayi Video Song | Love Action Drama Song | Nivin Pauly, Nayanthara | Shaan Rahman | Official

 

തളത്തിൽ ദിനേശൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിൻ പോളി പ്രത്യക്ഷപ്പെടുന്നത്. നയൻതാര അവതരിപ്പിക്കുന്ന ശോഭയുടെ ഇഷ്ടം പിടിച്ചു പറ്റാൻ ചെന്നൈ നഗരത്തിലെത്തുന്ന ദിനേശന്റെ യാത്രകളാണ് അതിമനോഹരമായി ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. പ്രായം കൂടുന്തോറും നയൻതാരയുടെ സൗന്ദര്യം കൂടുന്നെന്നാണ് ആരാധകരുടെ കമന്റ്. നയൻതാരയെ കാണാൻ മാത്രമായി ഈ പാട്ട് ആവർത്തിച്ചു കാണുകയാണെന്നാണ് കടുത്ത നയൻസ് ആരാധകരുടെ വെളിപ്പെടുത്തൽ. 

 

ഓണത്തിന് പ്രദർശനത്തിനെത്തിയ ലവ് ആക്ഷൻ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീനിവാസൻ, മല്ലിക സുകുമാരൻ, ദുർഗ്ഗ കൃഷ്ണ, രഞ്ജി പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com