ADVERTISEMENT

ധ്യാൻ ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ലവ് ആക്‌ഷൻ ഡ്രാമയിലെ ‘ആലോലം ചാഞ്ചാടും...’ എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ റിലീസ് ചെയ്തു. ഒരു ആഘോഷ വേളയാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിവിൻ പോളിയും നയൻതാരയും ക്യൂട്ട് ജോഡിയാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

 

സന്തോഷ് വർമയാണ് വരികൾ രചിച്ചിരിക്കുന്നത്. സംഗീതസംവിധാനം ഷാൻ റഹ്മാൻ. കെ.എസ്. ഹരിശങ്കർ, ഗൗരി ലക്ഷ്മി എന്നിവർ ചേർന്നാണ് ആലാപനം. ഒരിടവേളയ്ക്കു ശേഷം നയൻതാര മലയാളത്തിലേയ്ക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. താരത്തിന്റെ തിരിച്ചുവരവിനെ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ചിത്രം

 

അതിനിടെ ലവ് ആക്ഷൻ ഡ്രാമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. തളത്തിൽ ദിനേശൻ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ശോഭ ആയി നയൻ താര എത്തുന്നു. ഫണ്ടാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വൈശാഖ് സുബ്രഹ്മണ്യവും ചേർന്നാണ് നിർമാണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com