ADVERTISEMENT

രജിഷ വിജയൻ നായികയായെത്തിയ ഏറ്റവും പുതിയ ചിത്രം ഫൈനൽസിലെ  ‘മഞ്ഞുകാലം ദൂരെ മാഞ്ഞു.....’ എന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ഗിരീഷ് പുത്തഞ്ചേരിയുടേതാണ് വരികൾ. കൈലാസ് മേനോൻ ആണ് ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്. ഈ മനോഹര മെലഡി ഹൃദ്യമായി ആലപിച്ചിരിക്കുന്നത് ശ്രീനിവാസ്. ദു:ഖപൂരിതമായ വരികൾക്ക് അതേ ഫീൽ നൽകിയാണ് ശ്രിനിവാസ് ആലാപനം നിർവഹിച്ചതെന്നാണ് പ്രേക്ഷക പക്ഷം. ഹൃദയഹാരിയായ ഈ വരികൾ കേൾക്കുമ്പോൾ ഗിരീഷ് പുത്തഞ്ചേരിയെ ഓർക്കാത്തവരായി ആരും ഉണ്ടാകില്ല. അദ്ദേഹം മലയാളത്തിന് സമ്മാനിച്ച ഗാനങ്ങൻ എന്നും സൂപ്പർഹിറ്റുകളുടെ പട്ടികയിൽത്തന്നെയാണ്. 

 

സൈക്ലിങ് താരമായിട്ടാണ് ഫൈനല്‍സിൽ രജിഷ വേഷമിടുന്നത്. ഓണത്തോടനുബന്ധിച്ചാണ് ചിത്രം തിയറ്ററുകളിലെത്തിയത്. ചിത്രത്തിലെ മറ്റു ഗാനങ്ങൾ യൂട്യൂബിൽ റിലീസ് ചെയ്തിരുന്നു. 

 

നവാഗതനായ പി.ആർ. അരുൺ രചനയും സംവിധാനവും നിർവഹിച്ച ഫൈനൽസ് ഒരു യഥാർഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. നടി മുത്തുമണിയുടെ ഭർത്താവാണ് അരുൺ. മണിയൻപിള്ള രാജുവിന്റെ മകന്‍ നിരഞ്ജ്, സുരാജ് വെഞ്ഞാറമൂട്, മുത്തുമണി, സോനാ നായർ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.    

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com