ADVERTISEMENT

കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഹാപ്പി സർദാറിലെ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. ‘മേരീ മേരീ ദിൽരൂബ...’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മെറിൻ മേരി ഫിലിപ്പാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത്. ഗോപി സുന്ദർ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. 

 

ചിത്രത്തിലെ മറ്റൊരു ഗാനം കഴിഞ്ഞയാഴ്ച്ച റിലീസ് ചെയ്തിരുന്നു. ഇതുവരെ പുറത്തിറങ്ങിയ രണ്ടു ഗാനങ്ങളും വ്യത്യസ്ത അനുഭവങ്ങളാണ് ആസ്വാദകർക്ക് സമ്മാനിക്കുന്നത്. പട്യാല പെഗ് എന്ന് തുടങ്ങുന്ന ഗാനത്തില്‍ കാളിദാസിന്റെ നൃത്തച്ചുവടുകളായിരുന്നു പ്രധാന ആകർഷണം. ആ ഗാനത്തിൽ ആഘോഷരാവായിരുന്നു ചിത്രീകരിച്ചിരുന്നത്. ന്യൂജെനറേഷൻ രീതിയിലായിരുന്നു ഗാനത്തിന്റെ വരികളും ആലാപനശൈലിയും. എന്നാൽ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഗാനത്തിൽ  തികച്ചും പ്രണയനിർഭരമായ വരികളാണ് ഉള്ളത്. ആലാപന ശൈലിയൂടെ ആസ്വാദകരുടെ മനം കവർന്നിരിക്കുകയാണ് നരേഷ് അയ്യർ. 

 

പഞ്ചാബിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഗീതിക–സുധീപ് ദമ്പതികളാണ്. ക്നാനായ വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും സർദാർ യുവാവും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. സിദ്ദിഖ്, ജാവേദ് ജഫ്‌റി (പിക്കറ്റ് 43 ഫെയിം) ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാലാ പാർവതി, അഖില ചിപ്പി, സിതാര, രശ്മി അനിൽ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. അച്ചിച്ചാ ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവരാണ് നിർമാണം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com