ADVERTISEMENT

'തീവണ്ടി' എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരജോഡികളായ ടൊവീനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന 'എടക്കാട് ബറ്റാലിയൻ 06'ലെ 'നീ ഹിമമഴയായ് വരൂ...' എന്ന പാട്ടിന്‍റെ  വിഡിയോ പുറത്തിറക്കി. ലഡാക്കിലെ മഞ്ഞുമലകളിൽ ചിത്രീകരിച്ച ഗാനത്തിന്‍റെ സംഗീതസംവിധായകൻ കൈലാസ് മേനോനാണ്. 

 

ബി.കെ ഹരിനാരായണന്‍റേതാണ് വരികൾ. കെ.എസ്. ഹരിശങ്കറും നിത്യ മാമനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു. ടോവിനോ സംയുക്ത ജോഡിയുടെ പ്രണയ രംഗങ്ങൾ ആണ് ഗാനത്തിന്റെ ഹൈലൈറ്റ്.

 

നവാഗതനായ സ്വപ്നേഷ് കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ പി. ബാലചന്ദ്രനാണ് എഴുതിയിരിക്കുന്നത്. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. തീവണ്ടിയുടെ അരങ്ങിലും അണിയറയിലും ഉണ്ടായിരുന്ന ടൊവീനോ, സംയുക്ത മേനോൻ, കൈലാസ് മേനോൻ, ഹരിശങ്കർ എന്ന കൂട്ടുകെട്ട് എടക്കാട് ബറ്റാലിയനിലും ആവർത്തിക്കുമ്പോൾ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com