ADVERTISEMENT

നിരവധി ഗാനങ്ങളിലൂടെ മലയാളത്തിന് സുപരിചിതമായവരാണ് റോബി എബ്രഹാം, ദീപക് കുട്ടി, മ‍ഡോണ സെബാസ്റ്റ്യൻ എന്നിവർ. ഗാനാലപനത്തിൽ മാത്രമല്ല അഭിനയ രംഗത്തും തന്റേതായ സ്ഥാനം ഉറപ്പിച്ച് മുന്നേറുകയാണ് മ‍ഡോണ. ഇപ്പോൾ പുതിയൊരു സംഗീത ആൽബവുമായി എത്തിയിരിക്കുകയാണ് താരം. ‘ഭൂമി’ എന്നാണ് ആൽബത്തിന്റെ പേര്. മഡോണയും ദീപക് കുട്ടിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.  

 

‘ആലോലം ആടിവരുന്നതാരാണോ...’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മാത്യു പണിക്കറാണ്. അഭിനേതാവ് കൂടിയായ റോബി എബ്രഹാം ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. മഡോണയുടെ അനിയത്തിയാണ് ആൽബത്തിന്റെ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. തന്റെ അനുജത്തി ആദ്യമായി അഭിനയ രംഗത്തേയ്ക്ക് എത്തുന്ന ഗാനമാണിതെന്നും അതിനാൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും മ‍ഡോണ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു. 

 

മഡോണയും റോബിയും ദീപക്കും ചേർന്ന് ‘സാരങ്കിയിൽ’ എന്നൊരു ആൽബം കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. 2012-ൽ പുറത്തിറങ്ങിയ തീവ്രം എന്ന ചിത്രത്തിൽ റോബി എബ്രഹാം ചിട്ടപ്പെടുത്തിയ ‘പുതിയൊരു പകലിൽ...’ എന്ന ഗാനം ആലപിച്ചത് ദീപക് കുട്ടിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com