ADVERTISEMENT

മോഹൻലാൽ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയിലെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘കണ്ടോ കണ്ടോ...’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് മോഹൻലാലും വൈക്കം വിജയലക്ഷ്മിയും ചേർന്നാണ്. ഇരുവരും പാടുന്നതിന്റെ വിഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. വിഡിയോ ഗാനം കൂടി വന്നതോടെ സൂപ്പർ സ്റ്റാറിന്റെ അഭിനയത്തെയും ആലാപനത്തെയും ഒരുപോലെ പ്രശംസിച്ച് ആരാധകർ രംഗത്ത് വന്നിരിക്കുകയാണ്.

 

മോഹൻലാൽ കണ്ണുകൊണ്ട് കാണിക്കുന്ന ചില ഭാവങ്ങൾ തന്നെയാണ് ഗാനത്തിന്റെ ഹൈലൈറ്റ്.  സന്തോഷ് വർമ്മയുടെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ദീപക് ദേവ് ആണ്. ആലാപനശൈലിയിൽ മുന്നിട്ട് നിൽക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

 

ജിബി ജോജു രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. സന്തോഷ് വർമയ്ക്കൊപ്പം മനു മഞ്ജിത്തും ചേർന്നാണ് ചിത്രത്തിന് വേണ്ടി മറ്റ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കൈലാസ് മേനോനും സംഗീത സംവിധാനത്തിൽ പങ്കു ചേർന്നിരിക്കുന്നു. കെ.പി.എ.സി ലളിത, ഹണി റോസ്, സലിം കുമാർ, സിദ്ദിഖ്, തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com