ADVERTISEMENT

വിനീത് ശ്രീനിവാസൻ നായകനായെത്തുന്ന ‘മനോഹരം’ എന്ന ചിത്രത്തിലെ  വിഡിയോ ഗാനം പുറത്തിറങ്ങി. ‘കിനാവോ...’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് ജോയ് പോൾ ആണ്. സഞ്ജീവ്.ടി ആണ് ഗാനത്തിന് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത്. സഞ്ജീവിനൊപ്പം ശ്വേതാ മോഹനും ആലാപനത്തിൽ പങ്കുചേർന്നിരിക്കുന്നു. 

 

പുതുമുഖതാരം അപർണ ദാസ് വിനീതിന്റെ നായികയായെത്തുന്നു. നാട്ടിൻപുറത്തുകാരായിട്ടാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. സാധാരണക്കാരായ ഇവർ തമ്മിലുള്ള അടുപ്പവും ഇടപെടലും കൂട്ടുകാരോടൊടുള്ള സമ്പർക്കവുമെല്ലാമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. 

 

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തോടെ തൊഴിൽ നഷ്ടപ്പെട്ട യുവാവിന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. അൻവർ സാദിക്ക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ നേരത്തേ പുറത്തിറങ്ങിയിരുന്നു. ‘ഓർമ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അൻവറും വിനീതും ഒരുമിക്കുന്ന ചിത്രമാണ് മനോഹരം. ജോസ് ചക്കാലക്കല്‍, സുനിൽ എ കെ എന്നിവർ ചേർന്നാണ് നിർമാണം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com