ADVERTISEMENT

 

മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന് ഏറെ കാത്തിരിപ്പിനു ശേഷം കുഞ്ഞുണ്ടായപ്പോൾ വലിയ സന്തോഷത്തോടെയാണ് പ്രേക്ഷകർ ആ വാർത്തയെ വരവേറ്റത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം പിറന്ന കുഞ്ഞിന് ഇസഹാക്ക് കുഞ്ചാക്കോ എന്നാണ് ചാക്കോച്ചൻ പേരിട്ടത്. പിറന്ന നാൾ മുതൽ ഇസയുടെ വിശേഷങ്ങൾ എപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. കുഞ്ഞിന്റെ ചില ചിത്രങ്ങള്‍ ചാക്കോച്ചൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഇസയ്ക്കൊപ്പമുള്ള ഒരു ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് സംഗീതസംവിധായകനും ഗായകനുമായ സൂരജ് എസ്. കുറുപ്പ്. 

 

ഇസയെ കൈകളിൽ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് സൂരജ് പങ്കു വച്ചത്. ഇസയെ കൈകളിലെടുത്ത് ആ കുഞ്ഞുമുഖത്തേക്ക് നോക്കി സൂരജ് ചിരിക്കുമ്പോൾ ഇസയും കുസൃതിച്ചിരിയോടെ സൂരജിനെ നോക്കി ചിരിക്കുകയാണ്.തന്റെ ഇരുകൈകളും മുഖത്ത് വച്ചാണ് ഇസ ചിരിക്കുന്നത്. ചിലർ തനിക്ക് വളരെ വളരെ വിശിഷ്ടമാണെന്ന് ചിത്രത്തിനൊപ്പം സൂരജ് കുറിച്ചു. ‘ഇസ ബേബി’ എന്നും ചിത്രത്തിനു താഴെ എഴുതിയിട്ടുണ്ട്.

 

ചാക്കോച്ചൻ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെയാണ് സൂരജ് സംഗീത സംവിധാന രംഗത്ത് അരങ്ങേറുന്നത്. മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങൾ ചിട്ടപ്പെടുത്തിയ അദ്ദേഹം 2017–ൽ പുറത്തിറങ്ങിയ സോളോ എന്ന ചിത്രത്തിലെ സീതാ കല്യാണം എന്ന ഗാനത്തിലൂടെയാണ് പ്രശസ്തനായത്. ഈ വർഷം പുറത്തിറങ്ങിയ ലൂക്ക എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങൾക്കും ഈണം പകർന്നത് സൂരജ് ആണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com