ADVERTISEMENT

വിജയ് സേതുപതിയുടെ ഏറ്റവും പുതിയ ചിത്രമായ സംഘതമിഴനിലെ പ്രണയ ഗാനം ഏറ്റെടുത്ത് ആരാധകർ. ‘സണ്ടക്കാരി നീ താ....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോ ആണ് വൈറലാകുന്നത്. ഈ ഗാനത്തിൽ സേതുപതിക്കൊപ്പം നിവേത പേതുരാജാണ് ജോഡിയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. റാഷി ഖന്നയും ചിത്രത്തിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

 

അനിരുദ്ധ് രവിചന്ദറിന്റെ ആലാപനമാണ് ഗാനത്തിന്റെ മറ്റൊരു മറ്റൊരു ആകർഷണം. അനുരുദ്ധിനൊപ്പം ജോനിത ഗാന്ധിയും ആലാപനത്തിൽ പങ്ക് ചേർന്നിട്ടുണ്ട്. പ്രകാശ് ഫ്രാൻസിസ് രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് വിവേക് മെർവിനാണ്. സ്‌കെച്ച്, വാൽ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ചന്ദർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 

 

സൂരി, നാസർ, അശുതോഷ് റാണ, രവി കിഷൻ, ജോൺ വിജയ് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. വിജയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഭാരതി റെഡ്ഢി ആണ് ചിത്രം നിർമിക്കുന്നത്. വിജയ് സേതുപതി ഇരട്ട വേഷത്തിലെത്തുന്ന സിനിമ ഒക്ടോബർ 25–ന് തിയറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com