ADVERTISEMENT

ലോകമെമ്പാടും ആരാധകരുള്ള സംഗീതസംവിധായകൻ എ.ആർ റഹ്മാൻ സിനിമയിൽ കളമൊന്ന് മാറ്റിപ്പിടിക്കുകയാണ്. മദ്രാസ് മൊസാർട്ടിനു സംഗീതം മാത്രമല്ല എഴുത്തും വഴങ്ങും എന്ന് വെളിപ്പെടുത്തുകയാണ് അദ്ദേഹം. റഹ്മാൻ രചനയും നിർമാണവും നിർവഹിക്കുന്ന ‘99 സോങ്സ്’ എന്ന ചിത്രം ബുസാൻ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശനത്തിനൊരുങ്ങി. 

 

ലോക സംഗീത ദിനമായ ജൂൺ ഇരുപത്തിയൊന്നിന് ചിത്രം റിലീസ് ചെയ്യുമെന്ന് എ ആർ റഹ്മാൻ നേരത്തെ പറഞ്ഞിരുന്നു. എങ്കിലും ചിത്രീകരണശേഷമുള്ള ചില ജോലികൾ ബാക്കിയുള്ളതിനാൽ റിലീസ് തിയതി നീട്ടി വയ്ക്കുകയായിരുന്നു. ഒക്ടോബർ 9–നാണ് ചിത്രത്തിന്റെ പ്രീമിയർ. വിശ്വേശ് കൃഷ്ണമൂർത്തിയാണ് സംവിധായകൻ. ഇഹാൻ ഭട്ട്, എഡിൽസി വർഗീസ്, ടെൻസിൻ ദാൽഹ, ലിസ റേ, മനീഷ കൊയിരാള തുടങ്ങിയവരാണ് അഭിനേതാക്കൾ. 

 

പ്രിയങ്ക ചോപ്ര–ഫർഹാൻ അക്തർ ജോഡിയുടെ ‘ദ് സ്കൈ പിങ്ക്’, വിനീത് കുമാറിന്റെ ആധാർ, അലംകൃത ശ്രീവാസ്തവയുടെ ‘ഡോളികിറ്റി ഓർവോ ചംക്തെ സിതാരെ’, തന്നിഷ്ത ചാറ്റർജിയുടെ റോംറോം മെയിൻ’ തുടങ്ങിയ ഇന്ത്യൻ സിനിമകളും ബുസാനിൽ പ്രദർശിപ്പിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com