ADVERTISEMENT

ധനുഷ് - മഞ്ജു വാര്യന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അസുരൻ’ എന്ന പുതിയ ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വിഡിയോ റിലീസ് ചെയ്തു. ധനുഷിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി പുറത്തിറങ്ങിയിരിക്കുന്ന ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. 

 

ഇതുവരെ  അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടത്. ‘യെൻ മിനുക്കി...’ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഏക്നാഥ് ആണ്. ജി.വി പ്രകാശ് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് തേജയ് അരുണാചലവും ചിൻമയിയും ചേർന്നാണ്. മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് അസുരൻ. ‘വൈക്ക’ എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് അസുരൻ. 

 

ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. ധനുഷും മഞ്ജുവും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തലൈവാസല്‍ വിജയ്, പശുപതി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വെട്രിരാമൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ഒക്ടോബര്‍ 4-ന് സിനിമ റിലീസ് ചെയ്യും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com