ADVERTISEMENT

‘കോയി യെ കൈസേ ബതായോ...’ എന്ന അതിമനോഹരമായ ഗാനത്തിന്റെ പുതിയ പതിപ്പുമായി പിന്നണി ഗായിക മഞ്ജരി. ജഗത് സിങ്ങിന്റെ ഗാനം മഞ്ജരിയുടെ ശബ്ദത്തിൽ എത്തിയതിനെ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. അർഥ് എന്ന സിനിമയിലെ ഗാനം രചിച്ചിരിക്കുന്നത് കൈഫി അസ്മീയാണ്.

 

വിഡിയോ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ഉദയൻ ആണ്. ഛായാഗ്രഹണം മുഹമദ് അഫ്താബ് നിർവ്വഹിച്ചിരിക്കുന്നു. പാട്ടിന്റെ പുതിയ പതിപ്പിന് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടുണ്ട്. തൻഹാ ദിൽ എന്ന ടൈറ്റിലോടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

 

അഭിജിത്ത് സുധി ബാസ് ഗിറ്റാറും, അബിൻ സാഗർ ഗിറ്റാറും ചെയ്തിരിക്കുന്ന വിഡിയോ ഗാനത്തിന്റെ  എഡിറ്റിങ്ങ് ഷൈജുവാണ് നിർവഹിച്ചിരിക്കുന്നത്. ഈ ഗാനവും ഇതിലെ വരികളും തനിക്ക് ഏറെ ഇഷ്ടമുള്ളതാണെന്നും അതുകൊണ്ടാണ് ഇങ്ങനൊരു വിഡിയോ ചെയ്തതെന്നും മഞ്ജരി പറഞ്ഞു. ഈ ഗാനം തന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്നു എന്നും ജീവിത സത്യമാണ്  ഇതിലെ വരികളെന്നും-മഞ്ജരി കൂട്ടിച്ചേർത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com