ADVERTISEMENT

ചലച്ചിത്ര സംഗീത ചക്രവര്‍ത്തി ദേവരാജന്‍ മാസ്റ്റര്‍ക്ക് തൊണ്ണൂറ്റിമൂന്നാം ജന്‍മദിനത്തില്‍ സഹപ്രവര്‍ത്തരുടെയും ശിഷ്യരുടെയും ഗാനാഞ്ജലി. മാസ്റ്ററുടെ പ്രവര്‍ത്തന മണ്ഡലമായിരുന്ന ചെന്നൈയില്‍ ഒത്തുകൂടിയാണ് പി. ശ്രീകുമാരന്‍ തമ്പിയും ജയചന്ദ്രനും കെ. എസ് ചിത്രയുമടക്കമുള്ള പ്രമുഖര്‍ പാടിയും പറഞ്ഞും ഓര്‍മകള്‍ പുതുക്കിയത്. 

 

മലയാള ചലച്ചിത്രഗാനശാഖയില്‍ ചട്ടങ്ങള്‍ മാറ്റിമറിച്ച പ്രതിഭയുടെ ഓര്‍മ്മയിലായിരുന്നു ഇന്നലെ ചെന്നൈ നഗരം. മാസ്റ്റര്‍ക്ക് പ്രിയപ്പെട്ടവരെല്ലാം ജന്‍മനാളില്‍ ഒന്നിച്ചിരുന്ന് ഓർമ്മകൾ പങ്കിട്ടു. ദേവരാജന്‍ മാസ്റ്ററുടെ പ്രിയപത്നി ലീലാമണി ചടങ്ങിനു തിരികൊളുത്തി തുടക്കം കുറിച്ചു. തുടര്‍ന്നു സഹപ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. 

 

മാസ്റ്ററുടെ പാട്ടുകളിലൂടെയുള്ള സ്മൃതിയാത്രയ്ക്ക് പ്രിയശിഷ്യൻ എം. ജയചന്ദ്രൻ നേതൃത്വം നൽകി. കലണ്ടർ അനുസരിച്ച് വെള്ളിയാഴ്ചയായിരുന്നു ദേവരാജൻ മാസ്റ്ററുടെ ജൻമദിനം. എന്നാൽ നാൾ പ്രകാരം ഇന്നലെയാണ് മാസ്റ്റര്‍ക്ക് 93 വയസ് തികഞ്ഞത്. 

 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com