ADVERTISEMENT

എ.ആർ റഹ്മാന്റെ  ഹിറ്റ് ഗാനത്തിന് കവറൊരുക്കി വിസ്മയിപ്പിച്ചിരിക്കുകയാണ് ഗായിക ജ്യോത്സ്ന രാധാകൃഷ്ണൻ. 2006–ൽ പുറത്തിറങ്ങിയ 'സില്ലനു ഒരു കാതൽ ' എന്ന തമിഴ് ചിത്രത്തിലെ ‘ന്യൂയോർക്ക് നഗരം....’ എന്ന ഗാനവുമായാണ് ജ്യോത്സന ആരാധാകരുടെ അരികിലെത്തുന്നത്. സംഗീത പ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ജ്യോത്സന കവർ ഗാനവുമായെത്തുന്നത്.

ഗിറ്റാറിസ്റ്റ് വില്യം ഐസക്കും ജ്യോത്സനയോടൊപ്പം ചേർന്നപ്പോൾ ഗാനത്തിന്റെ ആസ്വാദനതലം വേറിട്ടതാകുന്നു എന്നാണ് പ്രേക്ഷക പക്ഷം. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനമാണിതെന്നും എല്ലാവരും തന്റെ കവർ ഗാനം കാണണമെന്നും പറഞ്ഞ് ജ്യോത്സന തന്നെയാണ് ഗാനം സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചത്.

സൂര്യ–ജ്യോതിക താരജോഡികൾ ഒരുമിച്ച് അഭിനയിച്ച സില്ലനു ഒരു കാതൽ എന്ന ചിത്രത്തിൽ എ.ആർ റഹ്മാൻ ചിട്ടപ്പെടുത്തി ആലപിച്ച ഗാനമാണിത്. ഇതിന് മുൻപ് കുമ്പളങ്ങി നൈറ്റ്‌സിലെ ‘ഉയിരിൽ തൊടും’, നമ്മൾ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’എന്നീ ഗാനങ്ങൾക്ക് ജ്യോത്സ്ന കവർ ഒരുക്കിയിരുന്നു.

2017ൽ ജ്യോത്സന തന്നെ സംഗീത സംവിധാനം നിർവഹിച്ച് പാടി അഭിനയിച്ച വിഡിയോ ആൽബം പുറത്തു വന്നിരുന്നു. അതും ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഈ വർഷം പുറത്തിറങ്ങിയ ലൂസിഫർ എന്ന ചിത്രത്തിലെ ‘യഹാ മാമുലീ നഹീ കോയി ഭീ...’ എന്ന ഹിന്ദി ഗാനം ആലപിച്ചത് ജ്യോത്സ്ന ആണ്. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന കവർ ഗാനം ആരാധകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ പിന്നണി ഗായിക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com