ADVERTISEMENT

തമിഴ് സൂപ്പർസ്റ്റാർ ധനുഷും മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ഒന്നിക്കുന്ന ‘അസുരൻ’ എന്ന തമിഴ് ചിത്രത്തിലെ ‘ബ്ലഡ് ബാത്ത്’ ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. 'വാ..എതിരില്‍ വാ...' എന്നു തുടങ്ങുന്ന പാട്ടാണ് റിലീസ് ചെയ്തിരിക്കുന്നത്. ചോരയില്‍ കുളിച്ച് പോരാടുന്ന ധനുഷിനെയാണ് ഗാനരംഗത്ത് ആവിഷ്കരിച്ചിരിക്കുന്നത്. റിലീസ് ചെയ്ത് ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തിലധികം പേരാണ് ഈ ഗാനം കണ്ടത്. വരികൾ എഴുതിയിരിക്കുന്ന അരുണ്‍രാജ കാമരാജ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. ജി.വി പ്രകാശ് കുമാർ ഗാനത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. കോറസിന് വലിയ പ്രാധാന്യമുള്ള ഗാനമാണിത്.

മഞ്ജുവിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 'അസുരന്‍'. ധനുഷിന്റെയും മഞ്ജുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നേരത്തേ പുറത്തിറങ്ങിയ 'യെന്‍ മിനുക്കി' എന്ന ഗാനത്തിന് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷമാണ് കൈകാര്യം ചെയ്യുന്നത്. ‘വെക്കൈ’ എന്ന തമിഴ് നോവലിന്റ ചലച്ചിത്രാവിഷ്കാരമാണ് അസുരൻ. ഉപജീവനത്തിനായി പോരാടുന്ന ഗ്രാമീണരുടെ കഥപറയുന്ന ചിത്രമാണിത്.  

വെട്രി മാരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു. ധനുഷും വെട്രി മാരനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പൊള്ളാതവന്‍, ആടുകളം, വട ചെന്നൈ എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങൾ. കലൈപുലി എസ്. താനു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com