ADVERTISEMENT

സിദ്ധാർഥ്, കാതറിൻ ട്രീസ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായെത്തുന്ന അരുവം എന്ന തമിഴ് ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വിഡിയോ ഗാനം പുറത്തിറങ്ങി. ‘വീസിയ വിസിറി.....’ എന്ന ഗാനമാണ് അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. വിജയ സാഗറാണ് ഗാനത്തിന് വേണ്ടി വരികളൊരുക്കിയിരിക്കുന്നത്. എസ്.എസ് തമൻ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധായകൻ ഇളയരാജയുടെ മകൻ യുവാൻ ശങ്കർ രാജയാണ്. 

സിദ്ധാർഥും കാതറിനുമാണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. കാതറിനെ പിന്തുടരുന്ന സിദ്ധാർഥിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളിലൂടെ ഗാനം പുരോഗമിക്കുന്നു. യുവാൻ ശങ്കറിന്റെ ആലാപനശൈലിയെ പ്രശംസിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. സിദ്ധാർഥും കാതറിനും നല്ല പ്രണയജോഡികളാണെന്ന് ഗാനത്തിന് പിന്നാലെ പലരും അഭിപ്രായപ്പെട്ടു. സായ് ശേഖർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് അരുവം. ആർ രവീന്ദ്രനാണ് ചിത്രത്തിന്റെ നിർമാതാവ്. 

ചിത്രം ഈ വർഷം ജൂലൈ അഞ്ചിന് പുറത്തിറങ്ങുമെന്ന് നേരത്തേ അറിയിച്ചിരുന്നുവെങ്കിലും പിന്നീട് റിലീസ് തിയതി നീട്ടി വയ്ക്കുകയായിരുന്നു. 2010–ൽ പുറത്തിറങ്ങിയ ‘ശങ്കർ ഐ പി എസ്’ എന്ന കന്നട ചിത്രത്തിലൂടയാണ് കാതറിൻ അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് പൃഥ്വിരാജ് നായകനായെത്തിയ ‘ദ ത്രില്ലർ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കും പ്രവേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com