ADVERTISEMENT

സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമായ ‘വികൃതി’യിലെ ഗാനം പുറത്തിറങ്ങി. ‘ചില്ലയിലെ തൂമഞ്ഞിൻ....’ എന്ന് തുടങ്ങുന്ന പാട്ടിന്റെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ഗാനത്തിന്റെ ലിറിക്കൽ വിഡിയോ നേരത്തേ റിലീസ് ചെയ്തിരുന്നു. സന്തോഷ് വര്‍മ്മയാണ് വരികളൊരുക്കിയിരിക്കുന്നത്. ബിജിബാൽ ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിശങ്കർ ആണ്. 

ചിത്രത്തിൽ ദമ്പതിമാരായി അഭിനയിക്കുന്ന സുരാജും സുരഭി ലക്ഷ്മിയുമാണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. ദമ്പതികൾ തമ്മിലുള്ള സ്നേഹവും സമ്പർക്കവുമെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അയൽപക്ക ബന്ധങ്ങൾക്കു കൂടി പ്രാധാന്യം നൽകിക്കൊണ്ടാണ് ഗാനം പുരോഗമിക്കുന്നത്. ചിത്രത്തിലെ മറ്റൊരു ഗാനം നേരത്തേ റിലീസ് ചെയ്തിരുന്നു. ‘കാണുമ്പോൾ കാണുമ്പോൾ ചങ്ക് പിടച്ച്...’ എന്ന് തുടങ്ങുന്ന ആ ഗാനവും ബിജിബാൽ– സന്തോഷ് വർമ്മ കൂട്ടുകെട്ടിൽ പിറന്നതാണ്. സൗബിനും വിൻസി അലോഷ്യസും ആയിരുന്നു ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെട്ടത്. 

നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്ത ‘വികൃതി’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അജീഷ് പി. തോമസിന്റേതാണ് തിരക്കഥ. കട്ട് ടു ക്രിയേറ്റ് പിക്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, ഗണേഷ് മേനോൻ, ലക്ഷ്മി വാര്യർ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ബാബുരാജ്, ഭഗത് മാനുവൽ, സുധി കോപ്പ, ഇർഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, മറീന, ഗ്രേസി, റിയ, മമിത ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ടിവി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിൻസി അലോഷ്യസ് ആദ്യമായി നായികയായെത്തുന്ന ചിത്രം കൂടിയാണ് ‘വികൃതി’. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com