ADVERTISEMENT

എം. ഹാജ മൊയ്നു രചനയും സംവിധാനം നിർവഹിക്കുന്ന ചിത്രമായ ‘ചാച്ചാജി’ യിലെ ഗാനം പുറത്തിറങ്ങി. ‘ആദ്യാക്ഷരമെൻ അറിവായ് കുറിപ്പിച്ച....’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറക്കാർ പുറത്തിറക്കിയത്. റിയാലിറ്റി ഷോയിലെ ബാലതാരമായ വൈഷ്ണവി പണിക്കർ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പിന്നണി ഗാനരംഗത്തേക്കുള്ള വൈഷ്ണവിയുടെ അരങ്ങേറ്റം കൂടിയാണിത്. വൈഷ്ണവിയുടെ കുരുന്ന് ശബ്ദമാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. കൊച്ചു ഗായികയുടെ ആലാപന ശൈലി വളരെ ഹൃദ്യമാണെന്ന് നിരവധി ആരാധകർ പറയുന്നു. സംവിധായകൻ ഹാജാ മൊയിനു തന്നെയാണ് ഗാനത്തിന് വരികളൊരുക്കിയിരിക്കുന്നത്. എം.ജി. ശ്രീകുമാർ ഈണമിട്ട പാട്ടിന് വരികളെഴുതിയത് സംവിധായകൻ ഹാജാ മൊയിനു തന്നെയാണ്.

മലയാളികളുടെ പ്രിയ താരങ്ങളായ സെന്തിൽ കൃഷ്ണ, നമിത പ്രമോദ്, അനു സിത്താര, നിമിഷ സജയൻ, മീനാക്ഷി, രാജേഷ് ശർമ എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെ വിജയദശമി ദിനത്തിൽ ഗാനം പുറത്തിറക്കുമെന്ന് അണിയറക്കാർ നരത്തേ അറിയിച്ചിരുന്നു. ദേശീയ പുരസ്കാരം നേടിയതിനു ശേഷം സുരഭി ലക്ഷ്മി നായികയായെത്തുന്ന ചിത്രമാണ് ചാച്ചാജി. ബാലതാരം കൃഷ്ണശ്രീയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

മരുതുപുരം ഗ്രാമത്തെയും അവിടുത്തെ ജനങ്ങളെയും ഹൃദയത്തോടു ചേർത്തുവെച്ച മനുഷ്യസ്നേഹിയായ ചാച്ചാജിയുടെ കഥ പറയുന്ന ചിത്രമാണ് ചാച്ചാജി. ബാലാജി ശർമ, ദിനേശ് പണിക്കർ, വി.കെ ബൈജു, ദീപക് രാജ് പുതുപ്പള്ളി, നൗഫ നജ്മ, മാളവിക എസ്.ഗോപൻ, ആഷിക് അശോക് തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫാമിലി സിനിമാസിന്റെ ബാനറിൽ പ്രവാസി റഹിം ആണ് ചിത്രം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com