ADVERTISEMENT

തൊണ്ണൂറുകളിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കിയ‘നാരി നാരി....’ എന്ന അറബിക് ഗാനത്തിന് റീമിക്‌സ് ഒരുക്കി ബോളിവുഡിലെ ഇരട്ട സംഗീതസംവിധായകരായ സച്ചിൻ–ജിഗാർ. മിഖിൽ മുസലെ സംവിധാനം ചെയ്യുന്ന 'മെയ്ഡ് ഇൻ ചൈന' എന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണ് ഈ ട്രാക്ക് വീണ്ടും ഒരുക്കിയത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വൈറലായ ഗാനം ഇതിനോടകം എൺപതു ലക്ഷം ആളുകൾ കണ്ടു കഴിഞ്ഞു. 

സച്ചിൻ-ജിഗാറിന്റെ താളത്തിനൊപ്പം രാജ് കുമാറിന്റെയും മൗനി റോയിയുടെയും ചടുലമായ നൃത്തച്ചുവടുകളാണ് ഗാനത്തിന്റെ മുഖ്യ ആകർഷണം. ബോമാൻ ഇറാനി മറ്റൊരു ശ്രദ്ധേയ വേഷത്തിൽ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. വിശാൽ ദദ്‌ലാനി, ജോനിത ഗാന്ധി എന്നിവർക്കൊപ്പം സംഗീതസംവിധായകരും ആലാപനത്തിൽ പങ്കു ചേർന്നിരിക്കുന്നു.

'നാരി നാരി'യുടെ പുതിയ പതിപ്പ് ചിത്രീകരിച്ചപ്പോൾ താനും ആവേശത്തിലായിരുന്നുവെന്നും ഈ ഗാനം തന്നെ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്നും രാജ്കുമാർ പറഞ്ഞു. ഈ ഗാനത്തോട് തനിക്കുള്ള ഇഷ്ടത്തെക്കുറിച്ച് മൗനി റോയിയും വാചാലയായി. ഈ ഗാനത്തിന്റെ കോറസും അറബിക് വരികളും തനിക്ക് മനപാഠമായിരുന്നുവെന്നും കുട്ടിക്കാലത്ത് ഈ ഗാനം ടി വിയിൽ കാണാൻ ഒരുപാട് കാത്തിരുന്നിട്ടുണ്ടെന്നും മൗനി പറഞ്ഞു. 

ഗുജറാത്ത്്് സംരംഭകനായ രഘു മേത്തയുടെയും അദ്ദേഹത്തിന്റെ ബിസിനസ് യാത്രകളുടെയും കഥ പറയുന്ന ചിത്രമാണ് 'മെയ്ഡ് ഇൻ ചൈന'. ചിത്രത്തിൽ രാജ് കുമാർ രഘു മേത്തയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാര്യ രുഗ്മിണിയായി മൗനി വേഷമിടുന്നു. പരേഷ് റാവൽ, ഗജരാജ് റാവു എന്നിവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേശ് വിജൻ ആണ് സിനിമ നിർമിക്കുന്നത്. ദീപാവലിക്ക് ചിത്രം തിയറ്ററുകളിൽ എത്തും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com