ADVERTISEMENT

ജോൺപോൾ ജോർജ് രചനയും സംവിധാനവും നിർവഹിച്ച അമ്പിളി എന്ന ചിത്രത്തിലെ ‘ആരാധികേ....’ എന്ന് തുടങ്ങുന്ന ഗാനമാണ് സോങ് ഓഫ് ദ ഡെ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രണയവും സ്വപ്നങ്ങളും നിറയുന്ന വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ ആണ്. സൂരജ് സന്തോഷും മധുവന്തി നാരായണനും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. റിലീസ് ചെയ്ത അന്ന് മുതൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം.

മത്സരാർഥികൾ ചെയ്യേണ്ടത് ഇത്രമാത്രം: മേൽ പറഞ്ഞിരിക്കുന്ന ഗാനം ഷെയർ ചാറ്റ് ക്യാമറ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുക. അതിനുശേഷം മനോരമ സോങ്ങ് ഓഫ് ദ ഡെ ടാഗ് ഉപയോഗിച്ച് ഷെയർ ചാറ്റിൽ അപ്‌ലോഡ് ചെയ്യണം. ഏറ്റവും കൂടുതൽ ലൈക്കുകളും കമന്റുകളും ലഭിക്കുന്ന വിഡിയോയ്ക്ക് ആയിരിക്കും സമ്മാനം.

എല്ലാ തിങ്കളാഴ്ചയും ഓരോ വിജയിയെ കണ്ടെത്തും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മനോരമ ഓൺലൈനിൽ ഫീച്ചർ ചെയ്യുന്നതാണ്. വിഡിയോ മനോരമ ഓൺലൈനിന്റെ ഔദ്യോഗിക ഷെയർ ചാറ്റ് പേജിൽ പങ്കുവയ്ക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com