ADVERTISEMENT

സ്വന്തം സിനിമയുടെ പ്രചാരണത്തിന് പുതുമകൾ കൊണ്ടുവരുന്നതിൽ എന്നും മുന്നിലാണ് നടി അദ ശർമ്മ. 'ബൈപാസ് റോഡ്’ എന്ന പുതിയ ഹിന്ദി ചിത്രത്തിലെ റീമിക്‌സ് ഗാനത്തിന്റെ വിഡിയൊ പങ്ക് വച്ചതും പുതുമയോടെ ആയിരുന്നു. ചിത്രത്തിലെ 'സോ ഗയാ യെ ജഹാൻ' എന്ന പാട്ടിനൊപ്പം പാരീസിലെ തെരുവുകളിലൂടെ ചുവടു വയ്ക്കുന്ന വിഡിയോ ആദാ ശർമ്മ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ആസ്വാദകരെ നൃത്തം ചെയ്യാൻ ക്ഷണിച്ചു കൊണ്ട് കൗതുകകരമായ കുറിപ്പും താരം പങ്കിട്ടു.

ആദാ ശർമ്മയുടെ കുറിപ്പിന്റെ പൂർണ്ണരൂപം: ‘ഈ ഗാനത്തിൽ എന്നോടൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളെ ടാഗ് ചെയ്യുക. എന്തിനാണ് നിങ്ങൾ എന്നോടൊപ്പം നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് എന്നോട് പറയുക, കമന്റ് ചെയ്യുന്ന ഒരു ഭാഗ്യവാന് അല്ലെങ്കിൽ നിർഭാഗ്യവാന് എന്നെ കാണാൻ അവസരം ലഭിക്കും. ഒപ്പം എന്നോടൊപ്പം നൃത്തം ചെയ്യാനുളള അവസരവും ലഭിക്കും.’ 

ചുവന്ന നിറത്തിലുള്ള സാരി അണിഞ്ഞ് പാരീസിലെ തെരുവുകളിൽ നൃത്തം ചെയ്യുന്ന താരത്തിന്റെ വിഡിയോ ഇപ്പോൾ വൈറലാവുകയാണ്. ' സോ ഗയാ യെ ജഹാൻ ' 1988–ൽ പുറത്തിറങ്ങിയ തേസാബ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ റീമിക്‌സ് ആണ്. നിതിൻ മുകേഷും, ജൂബിൻ നൗട്ടിയാലും,സലോനി താക്കൂറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ആശു ആണ് സംഗീത സംവിധാനം നിർവഹിച്ചത്. നമൻ നിധിൻ മുകേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. നിൽ നിതിൻ മുകേഷ്, അദ ശർമ്മ, സുധാൻഷു പാണ്ഡെ ഗുൽപനാഗ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബർ ഒന്നിന് ചിത്രം പ്രദർശനത്തിനെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com