ADVERTISEMENT

വിനീത് ശ്രീനിവാസൻ നായകനായെത്തിയ മനോഹരം എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മുന്നോട്ടിതാ....’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് സഞ്ജീവ് ആണ്. പുതുമുഖതാരം അപർണ ദാസ് വിനീതിന്റെ നായികയായെത്തുന്നു. 

സാങ്കേതികവിദ്യയുടെ അതിപ്രസരത്തോടെ തൊഴിൽ നഷ്ടപ്പെട്ട യുവാവിന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. തികച്ചും നാട്ടിൻപുറത്തെ കാഴ്ചകളൊരുക്കിയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. സാധാരണക്കാർ തമ്മിലുള്ള അടുപ്പവും ഇടപെടലുകളുമൊക്കെയാണ് ഗാനരംഗത്തിലുള്ളത്. 

അൻവർ സാദിക്ക് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണിത്. ‘ഓർമയുണ്ടോ ഈ മുഖം’ എന്ന ചിത്രത്തിന് ശേഷം അൻവറും വിനീതും ഒരുമിക്കുന്ന ചിത്രമാണ് മനോഹരം. ജോസ് ചക്കാലക്കൽ, സുനിൽ എ.കെ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com