ADVERTISEMENT

ലാലും ആശാ ശരതും ഒന്നിക്കുന്ന ‘തെളിവ്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ‘എങ്ങും ചന്ദന ഗന്ധം’.... എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തിറക്കിയത്. മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഗാനം. പ്രഭാ വർമ്മയുടെ വരികൾക്ക് ഈണം പകർന്ന് ആലപിച്ചിരിക്കുന്നത് കല്ലറ ഗോപന്‍ ആണ്. പ്രഭ വർമയെ കൂടാതെ കെ. ജയകുമാറും ചേർന്നാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങൾക്ക് വരികളൊരുക്കിയിരിക്കുന്നത്. അവയക്കെല്ലാം ഈണം പകർന്നത് കല്ലറ ഗോപൻ ആണ്.  

ഗാനത്തിന്റെ വരികളും ആലാപനവും വളരെ മികച്ചതാണെന്ന് ആരാധകർ പറയുന്നു.  ആശാ ശരതും ലാലും ജോടിയായെത്തുന്ന ആദ്യ ചിത്രമാണിത്. ഇരുവരുടെയും കുടുംബജീവിതമാണ് ഗാനരംഗത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്. തികച്ചും ഗ്രാമീണാന്തരീക്ഷത്തിലുള്ള ഗാനം പ്രകൃതി സൗന്ദര്യത്തിന് വളരെ പ്രാധാന്യം നൽകിയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. സന്തോഷവും സങ്കടങ്ങളും ഇടകലർത്തിയുള്ള ദൃശ്യങ്ങളാണ് ഗാനത്തിന്റെ മുഖ്യ സവിശേഷത. എം ജയചന്ദ്രനാണ് ചിത്രത്തിന് വേണ്ടി പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്.  

സിനിമയുടെ ടീസർ നേരത്തേ റിലീസ് ചെയ്തിരുന്നു. എം. എ. നിഷാദാണ് ചിത്രത്തിന്റെ സംവിധായകൻ. ചെറിയാൻ കൽപകവാടിയുടേതാണ് തിരക്കഥ. രഞ്ജി പണിക്കർ, ജോയ് മാത്യു, നെടുമുടി വേണു, മണിയൻപിളള രാജു, സുധീർ കരമന, സുനിൽ സുഗദ, സിജോയ് വർഗീസ്, മാല പാർവതി, പോളി വിൽസൺ തുടങ്ങിയവര്‍ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേംകുമാർ ആണ് ചിത്രം നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com