ADVERTISEMENT

അൻവർ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഒൻപത് വർഷം പിന്നിടുന്നു. ചിത്രത്തിലെ ‘കണ്ണിനിമ നീളെ മിന്നിതെളി പോലെ...’ എന്ന് തുടങ്ങുന്ന ഗാനം ആരാധകഹൃദയം കീഴടക്കിയിരുന്നു. ആ ഗാനത്തിന്റെ ചിത്രീകരണ വേളയുടെ ചെറിയൊരു വിഡിയോ പങ്കു വച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്. പൃഥ്വിരാജ് സംസാരിക്കുന്നതാണ് വിഡിയോ രംഗത്തിലുള്ളത്. ഇൻസ്റ്റഗ്രാമിലാണ് മംമ്ത ഓർമകളുടെ ആ കൊച്ചു വിഡിയോ പോസ്റ്റ് ചെയ്തത്. ഒപ്പം പൃഥ്വിരാജിന് പിറന്നാള്‍ ആശംസകൾ നേര്‍ന്നുകൊണ്ട് ഒരു കുറിപ്പും താരം പങ്കുവച്ചു.

മംമ്തയുടെ കുറിപ്പിന്റെ പൂർണരൂപം: ‘ഇതാ ഓർമകളുടെ ഒരു സമ്മാനം. ഒരാഴ്ച മുൻപ് എന്റെ അച്ഛനാണ് ഈ വിഡിയോ കണ്ടെത്തിയത്. ഇത് വളരെ അമൂല്യമായി ഞാൻ കണക്കാക്കുന്നു. കണ്ണിനിമ നീളെ എന്ന ഗാനത്തിന്റെ ചിത്രീകരണവേളയിലെ നിമഷമാണിത്. മണാലിയിലെ ഛത്രുവിൽ വച്ചാണ് ഗാനം ചിത്രീകരിച്ചതെങ്കിലും സ്പിതി വാലിയിലേക്ക് എത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. അവിടെ നിന്നും മലയാള സിനിമയിലേക്ക് ഇനിയും മികച്ച റൊമാന്റിക് ഗാനങ്ങൾ ഉണ്ടാകട്ടെ. പൃഥ്വിക്ക് ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ, ചിയേഴ്സ്, എല്ലാ നന്മകളും നേരുന്നു.’ 

അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമായിരുന്നു അൻവർ. റഫീഖ് അഹമ്മദ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്കു വരികളൊരുക്കിയത്. ഗോപിസുന്ദർ ഈണം പകർന്നു. ശ്രേയാഘോഷാലിന്റെ ആലാപനമാധുര്യം കൊണ്ട് ഏറെ ആരാധക ശ്രദ്ധ നേടിയ ഗാനങ്ങളാണ് ചിത്രത്തിലേത്. മംമ്തയും സിനിമയ്ക്ക് വേണ്ടി ഗാനം ആലപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com