ADVERTISEMENT

ഓണത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത ‘ലവ് ആക്്ഷൻ ഡ്രാമ എന്ന ചിത്രത്തിലെ ‘ഓൺ ദ് ഫ്ലോർ ബേബി’ എന്ന ഗാനം ഏറെ ആരാധക ശ്രദ്ധ നേടിയിരുന്നു. ഒരുപക്ഷേ ഈ അടുത്ത കാലത്ത് പ്രേക്ഷകർ ഏറ്റവുമധികം ചുവടു വച്ചതും ഈ ഗാനത്തിനായിരിക്കാം. നിവിൻ പോളിയും അജു വർഗീസും ധ്യാൻ ശ്രീനിവാസനും പലപ്പോഴായി സ്ക്രീനിൽ മിന്നിമറഞ്ഞ് പോയ ഗാനമാണത്.

ഇപ്പോൾ യുവതാരം അഹാന കൃഷ്ണകുമാർ ഈ ഗാനത്തിനൊത്ത് ചുവടുവച്ചിരിക്കുകയാണ്. തന്റെ ഡാൻസിന്റെ വിഡിയോ അഹാന തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. വെസ്റ്റേൺ ഗാനത്തിന് ചുവടുവച്ചുകൊണ്ടാണ് താരം ആരംഭിക്കുന്നത്. പിന്നീടത് ഓൺ ദ് ഫ്ലോർ ബേബി എന്ന ഗാനത്തിലേക്ക് മാറി. ‘പ്രകാശം പരക്കട്ടെ’ എന്നെഴുതിയ ടി ഷർട്ട് ധരിച്ചാണ് അഹാനയുടെ ഡാൻസ്. 

‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയ രംഗത്തേയ്ക്ക് എത്തിയത്. പിന്നീട് ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം കൈകൈര്യം ചെയ്ത താരം, ലൂക്ക എന്ന ചിത്രത്തിൽ ടൊവീനോയുടെ നായികയായി. 

യുവാക്കളുടെ ഹരമായി മാറിയ ഗാനമാണ് ഓൺ ദ് ഫ്ലോർ ബേബി. തികച്ചും ന്യൂ ജെനറേഷൻ രീതിയിലുള്ള വരികൾ രചിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. ഷാൻ റഹ്മാൻ സംഗീതസംവിധാനം നിർവഹിച്ച ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ആരാധകശ്രദ്ധ നേടിയിരുന്നു. ധ്യാൻ ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമാണ് ലവ് ആക്്ഷൻ ഡ്രാമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com