ADVERTISEMENT

നരൻ എന്ന ചിത്രത്തിലെ ‘ഓമൽ കൺമണി....’ എന്നു തുടങ്ങുന്ന ഗാനത്തിന് ടിൻവിസിലിലൂടെ നാദം പകർന്ന യുവാവ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നു. സേതുമാധവൻ എന്ന യുവാവ് ആണ് യഥാർഥ ഈണത്തിനും താളത്തിനും കോട്ടം വരാത്ത രീതിയിൽ നാദം ആവിഷ്കരിച്ചത്. ചിത്രത്തിലെ ഗാനത്തിന് വേണ്ടി ഈണം പകർന്ന ദീപക് ദേവ് തന്നെയാണ് സേതുമാധവന്റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചത്. ഇതോടെ യുവകലാകാരനെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകൾ രേഖപ്പെടുത്തിയത്. 

തന്റെ ഗാനത്തിന് ഇത്തരമൊരു അവതരണം കണ്ടതിൽ ഏറെ സന്തോഷമുണ്ടെന്നും ഇനിയും മികച്ച സംഗീതജീവിതം ലഭിക്കാൻ സേതുവിനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ദീപക് ദേവ് ഫെയ്സ് ബുക്കിൽ കുറിച്ചു. 

ഈ ഗാനത്തിന് വരികളൊരുക്കിയത് കൈതപ്രം ദാമോദരൻ നമ്പൂതിരി ആണ്. കെ.എസ് ചിത്രയും വിനീത് ശ്രീനിവാസനും ചേർന്നാണ് ഗാനം ആലപിച്ചത്. മോഹൻലാലിനെ നായകനാക്കി ജോഷിയുടെ സംവിധാനത്തിൽ 2005–ൽ പുറത്തിറങ്ങിയ ചിത്രമാണ് നരൻ. ചിത്രത്തിന് വേണ്ടി എല്ലാ ഗാനങ്ങളും ഒരുക്കിയത് ദീപക് ദേവ് ആയിരുന്നു. കെ.എസ് ചിത്ര, കെ.ജെ യേശുദാസ്, എം.ജി ശ്രീകുമാർ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്. സിനിമയും അതിലെ ഗാനങ്ങളും ഇന്നും സൂപ്പർഹിറ്റുകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com