ADVERTISEMENT

വിശാലും തമന്നയും ജോഡികളായെത്തുന്ന ആക്്ഷൻ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'നീ സിരിച്ചാലും'.. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പി.എ വിജയുടെ വരികൾക്ക് ഹിപ് ഹോപ് തമിഴ സംഗീതം പകർന്നിരിക്കുന്നു. സാദന സർഗവും ജോനിത ഗാന്ധിയും ശ്രീനിഷയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

സാദന സർഗത്തിന്റെ സ്വരമാധുരി തന്നെയാണ് ഗാനത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ ഷൂട്ടിങ് രംഗങ്ങളും തമ്മന്നയുടെയും വിശാലിന്റെയും പ്രണയ രംഗങ്ങളും ആണ് ഗാനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്. അതീവ ഗ്ലാമർ വേഷത്തിലെത്തുന്ന തമ്മന്നയാണ് മുഖ്യ ആകർഷണമെന്ന് ശ്രോതാക്കൾ അഭിപ്രായപ്പെടുന്നു. റിലീസ് ചെയ്ത് നിമിഷങ്ങൾക്കകം ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം ഐശ്വര്യലക്ഷ്മിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ഐശ്വര്യയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. 

യോഗി ബാബു, കബീർ ദുഹാൻ, രാംകി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. സുന്ദർ.സി ആണ് ചിത്രത്തിന്റെ സംവിധായകൻ. ട്രിഡെന്റ് ആർട്‌സിന്റെ ബാനറിൽ ആർ രവീന്ദ്രനാണ് നിർമാണം. തമിഴിലും തെലുങ്കിലും ‘ആക്്ഷൻ’ ഒരേസമയം റിലീസ് ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com