ADVERTISEMENT

എടക്കാട് ബെറ്റാലിയൻ06 എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘മൂകമായ്.....’ എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. മനു മഞ്ജിത്ത് രചിച്ച വരികള്‍ക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. അക്ബർ ഖാൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ട് റിലീസ് ചെയ്ത ഉടൻ തന്നെ ഗായകനെ പ്രശംസിച്ച് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തി. 

‘മൂകമായ് ഒരുപകൽ പോകയായ്

തലർന്ന വാനമോ ഒരു കനലായ്

ഏകനായ് വിട പറയുന്നുവോ

ഉടഞ്ഞുവീണതീ മിഴിമുകിലോ’

ആരെയും ആകർഷിക്കുന്ന ശബ്ദം കൊണ്ട് വിത്യസ്തനാവുകയാണ് അക്ബർ ഖാൻ. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്റ്റേജ് ഷോകൾ അദ്ദേഹം ചെയ്യാറുണ്ട്. അക്ബർ ആലപിക്കുന്ന രണ്ടാമത്തെ ചലച്ചിത്രഗാനമാണിത്. ‘മാർഗംകളി’ എന്ന ചിത്രത്തിലൂടെയാണ് ഈ യുവഗായകൻ പിന്നണിഗാനരംഗത്തേയ്ക്കെത്തിയത്.  

ടൊവീനോയെ നായകനാക്കി നവാഗതനായ സ്വപ്നേഷ് കെ.നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് എടക്കാട് ബെറ്റാലിയൻ 06. പി.ബാലചന്ദ്രന്റെേതാണ് തിരക്കഥ. സംയുക്ത മേനോൻ ആണ് ടൊവീനോയുടെ നായികയായെത്തുന്നത്. ഇരുവരും ഒരുമിച്ച നാലാമത്തെ ചിത്രമാണിത്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തെ റിലീസ് ചെയ്തിരുന്നു. ക്ലൈമാക്സ് ഭാഗത്താണ് ഈ ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. വികാരനിർഭര ഗാനമായ ഇത് ദേശം സ്നേഹം ഉണർത്തുന്നു എന്നാണ് പ്രേക്ഷകപക്ഷം. മാതൃരാജ്യത്തിന് വേണ്ടി ജീവൻ വെടിയേണ്ടി വന്ന ധീര ജവാൻമാരുടെ ചിത്രങ്ങളോടെയാണ് ഗാനം അവസാനിക്കുന്നത്. 

രഞ്ജി പണിക്കര്‍, പി. ബാലചന്ദ്രന്‍, അലന്‍സിയര്‍, ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചുപ്രേമന്‍, സിബി ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവികാ മേനോന്‍, സ്വാസിക, മഞ്ജു സതീഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com