ADVERTISEMENT

മലയാളത്തിന്റെ പിയ ഗായകൻ ഉണ്ണി മേനോന്റെ ശബ്ദത്തിൽ ഒരു പ്രണയഗാനം. ‘പട്ടം’ എന്ന ചിത്രത്തിലെ ‘വെയിലിൻ ചുംബനങ്ങൾ’ എന്നു തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ചിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ‘ഗാനഗന്ധർവ്വൻ’ എന്ന ചിത്രത്തിന് വേണ്ടി അദ്ദേഹം പാടിയിരുന്നു. പ്രിയഗായകന്റെ തിരിച്ചുവരവ് ഏറെ പ്രീക്ഷയോടയാണ് സംഗീത പ്രേമികൾ സ്വീകരിച്ചത്. തന്റെ പുതിയ ഗാനത്തെക്കുറിച്ച് ഗായകൻ തന്നെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകരെ അറിയിച്ചിരുന്നു. 

‘വെയിലിൻ ചുംബനങ്ങളേറ്റുണരും മഞ്ഞുതുള്ളിയിൽ

തെളിയും മാരിവില്ലഴകേ

മലയായ് നിറയൂ... മഴക്കോണിലായ്’

ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ശ്രീജിത്ത് രചിച്ച വരികൾക്ക് ഈണം പകർന്നിരിക്കുന്നത് പ്രശാന്ത് മോഹൻ ആണ്. ഉണ്ണി മേനോന്റെ ആലാപനത്തെ പ്രശംസിച്ച് നിരവധി പേർ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 

രജീഷ് വി.രാജയാണ് ചിത്രത്തിന്റെ സംവിധായകൻ. ചിറ്റു എബ്രഹാം, റിഷ.പി.ഹരിദാസ്, ശ്രീദർശ്, ലയന, ജിഷ്ണു രവീന്ദ്രൻ, ശരണ്യ കെ. സോമൻ, മാത്യു ജോട്ടി, അപർണ മേനോൻ, ജാസിം റഷീദ്, ജയൻ ചേർത്തല തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജാസിം റഷീദ് ആണ് ചിത്രം നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com