ADVERTISEMENT

HELEN Malayalam Movie| Pon Thaarame Song Video| Vineeth Sreenivasan| Anna Ben| Shaan Rahman|Official

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം അന്ന ബെന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ഹെലനി’ലെ ആദ്യ ഗാനം പുറത്തിറങ്ങി. 'പൊന്‍ താരമേ..' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്. ഹെലന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായാണ് അന്ന ബെന്‍ എത്തുന്നത്. വിനീത് ശ്രീനിവാസനും ദിവ്യ എസ്. മേനോനും ചേര്‍ന്നാണ് പൊന്‍ താരമേ...എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് ഈണം നല്‍കിയിരിക്കുന്നു.

ഹെലന്റെ ദൈനം ദിന ജീവിത മുഹൂര്‍ത്തങ്ങള്‍ തന്നെയാണ് ഗാനത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഹെലനും അച്ഛനും തമ്മിലുള്ള സ്‌നേഹവും, ജോലി സ്ഥലത്തെ നിമിഷങ്ങളും, പ്രണയ മുഹൂര്‍ത്തങ്ങളുമൊക്കെയാണ് ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുള്ളത്. നവാഗതനായ മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എല്‍ഐസി ഏജന്റായ ഒരു അച്ഛന്റെയും മകളുടേയും ജീവിതത്തില്‍ നടക്കുന്ന സംഭവമാണ് ചിത്രം പറയുന്നത്. അന്ന ബെന്നിന്റെ അച്ഛനായി ലാല്‍ എത്തുന്നു. 

ആല്‍ഫ്രഡ് കുര്യന്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ലാല്‍ പോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'ആനന്ദ'ത്തിന് ശേഷം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഹെലന്‍'. ആനന്ദ് സി. ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com