ADVERTISEMENT

STEPHEN DEVASSY - URAPPANE [OFFICIAL MUSIC VIDEO]

കേരളപ്പിറവിദിനത്തിൽ മലയാളികൾക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി എത്തിയിരിക്കുകയാണ് സ്റ്റീഫന്‍ ദേവസ്സി. സ്റ്റീഫനും സുഹൃത്തുക്കളും ചേര്‍ന്നാണ് പുറത്തിറക്കിയ ആൽബത്തിൽ നടനും അവതാരകനുമായ മിഥുന്‍ രമേശും അഭിനയിച്ചിട്ടുണ്ട്. 'ഉറപ്പാണേ' എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. 

ന്യൂയോർക്കിൽ വച്ച് എം.ജി.  ശ്രീകുമാറാണ് ആൽബം റിലീസ് ചെയ്തത്.  സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസൻ എഴുതി വരികൾക്ക്, സ്റ്റീഫൻ ദേവസ്സിയാണ് മ്യൂസിക്‌ ചെയ്തത്. ശ്യാം പ്രസാദാണ്  പാടിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് ‘ഉറപ്പാണേ’ എന്നാണ് സ്റ്റീഫന്റെ വാക്കുകൾ. മൂന്നര മിനിറ്റാണ് ആൽബത്തിന്റെ ദൈർഘ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com