ADVERTISEMENT

ഒമർലുലു രചനയും സംവിധാനവും നിർവഹിക്കുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘അവളെ കണ്ടപ്പോൾ ഞാൻ ഞെട്ടി....’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ബി.കെ ഹരിനാരായണന്‍ ആണ് വരികളൊരുക്കിയത്.  റംഷിയും ഗോപി സുന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വരികളും ആലാപനശൈലിയും ഏറെ വ്യത്യസ്തത പുലർത്തുന്നു എന്നാണ് ശ്രോതാക്കൾ പറയുന്നത്.

‘അവളെ കണ്ടപ്പോൾ ഞാൻ ഞെട്ടി

കള്ളക്കണ്ണുള്ള പെൺകുട്ടി

അവളുടെ മൊഞ്ചുള്ള ചിരികിട്ടി

എന്റെ നെഞ്ചില്‍ ലഡു പൊട്ടി....’

നിക്കി ഗൽറാണിയും അരുണും ധർമ്മജനും ആണ് ഗാനരംഗത്തിൽ മുഖ്യമായും പ്രത്യക്ഷപ്പെടുന്നത്. പ്രിയം, ഒളിമ്പ്യൻ അന്തോണി ആദം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ. 

ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്. ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. മുകേഷ് ഉർവ്വശി, ഇന്നസെന്റ്,  ശാലിൻ സോയ, നേഹ സക്സേന, ഹരീഷ് കണാരൻ, ഇടവേള ബാബു തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അഅവതരിപ്പിക്കുന്നു. ഗുഡിലൈൻ പ്രൊഡക്്ഷൻസിന്റെ ബാനറിൽ എം.കെ നാസറാണ് ചിത്രം നിർമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com