ADVERTISEMENT

‘പുതുമഴയായ്  വന്നു നീ 

പുളകം കൊണ്ടു പൊതിഞ്ഞു നീ

ഒരേ മനസായി നാം ഉടലറിയാതെ ഉയിരറിയാതെ

അണയൂ നീയെൻ ജീവനായ്....’

ഈ പാട്ട് മറക്കാൻ പറ്റില്ല എന്നു മാത്രമല്ല, കേൾക്കുന്നത് അല്പം ഭയത്തോടു കൂടിയായിരിക്കും. 1999–ൽ വിനയൻ സംവിധാനം ചെയ്ത് ദിവ്യ ഉണ്ണിയും റിയാസും നായികാ നായകന്മാരായി അഭിനയിച്ച ‘ആകാശഗംഗ’ മലയാളത്തിലെ യക്ഷിപ്പടങ്ങളിൽ തംരംഗം സൃഷ്ടിച്ചതാണ്. ഒപ്പം ഈ പാട്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഇപ്പോൾ തിയറ്ററുകളിൽ നിറഞ്ഞ പ്രേക്ഷകസ്വീകാര്യതയോടെ മുന്നേറുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ ഗാനമായി ഈ ഗാനം വീണ്ടുമെത്തിയിരിക്കുകയാണ്.

ആദ്യഭാഗത്ത് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ ഉണ്ണി, മുകേഷ്, സുകുമാരി, ജഗദീഷ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ, കലാഭവൻ മണി, കൊച്ചിൻ ഹനീഫ തുടങ്ങിയവരുടെ ചിത്രങ്ങളാണ് ടൈറ്റിൽ ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് സേതു ശിവനന്ദൻ ആദർശ് ബാലചന്ദ്രൻ എന്നിവരാണ്.  

എസ്.രമേഷൻ നായരുടെ വരികൾക്ക് ബേണി ഇഗ്നേഷ്യസ് ആണ് ഈണം പകർന്നത്. കെ. എസ് ചിത്ര ആലപിച്ചിരിക്കുന്നു. ആദ്യഭാഗം പുറത്തിറങ്ങി ഇരുപത് വർഷത്തിന് ശേഷം എത്തിയ ആകാശഗംഗ 2–ല്‍ റിയാസ്, രമ്യ കൃഷ്ണൻ, ഹരീഷ് പേരടി, ഇന്നസെന്റ്, ഹരീഷ് കണാരൻ, ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, ധർമ്മജൻ ബോൾഗാട്ടി, സലിം കുമാർ, പ്രവീണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com