ADVERTISEMENT

കാളിദാസ് ജയറാം നായകനാകുന്ന ‘ഹാപ്പിസർദാർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഹെയ് ഹലോ ഹെയ് ഹലോ....’എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്തിറക്കിയത്. ചിത്രത്തിലെ മറ്റ് ഗാനങ്ങൾ നേരത്തേ റിലീസ് ചെയ്തിരുന്നു. പൂമരം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ മെറിൻ മേരി ഫിലിപ്പാണ് ചിത്രത്തിൽ കാളിദാസിന്റെ നായികയായെത്തുന്നത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങളും സുഹൃക്കുക്കൾക്കൊപ്പമുള്ള സമ്പർക്കങ്ങളും ആണ് ഗാനത്തിന്റെ പശ്ചാത്തലം. 

വിനായക് ശശികുമാർ ആണ് ഗാനത്തിന് വരികളൊരുക്കിയത്. ഗോപി സുന്ദർ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യർ. പഞ്ചാബിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഗീതിക-സുദീപ് ദമ്പതികളാണ്.

അച്ചിച്ച ഫിലിംസിന്റെ ബാനറിൽ ഹസീബ് ഹനീഫ്, ജോഷ്വിൻ ജോയ്, ശ്വേത കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിന് ചിത്രത്തിന്റെ നിർമാണം. സിദ്ദിഖ്, ജാവേദ് ജഫ്രി, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, സിനിൽ സൈനുദ്ദീൻ, ദിനേശ് മോഹൻ, സെബൂട്ടി, ബൈജു സന്തോഷ്, സിബി ജോസ്, മാല പാർവതി തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com