ADVERTISEMENT

ഇന്ത്യൻ സംഗീതരംഗത്തെ വിസ്മയങ്ങളിലൊന്നായി വാഴത്തപ്പെടുന്ന ലോകപ്രശസ്ത ഗായിക ലത മങ്കേഷ്കർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഗായികയെ  മുംബൈയിലെ ബ്രീച്ച് കാന്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ തുടരുന്ന അവർ വെന്റിലേറ്ററിന്റെ സഹാത്തോടെയാണ് കഴിയുന്നത്.  

തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് ലത മങ്കേഷ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ചതിനെത്തുടർന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തിലും തകരാറു സംഭവിച്ചിട്ടുണ്ട് എന്ന് ലതയെ ചികിത്സിക്കുന്ന ഡോക്ടർ ഫറോഖ് ഉദ്വൈദ പറയുന്നു. രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ ആശുപത്രി അധികൃതർ തയാറായിട്ടില്ല. 

ഇക്കഴിഞ്ഞ ഞായറാഴ്ച ചലച്ചിത്രതാരം പദ്മിനി കോലാപൂരിന്റെ വരാനിരിക്കുന്ന പാനിപ്പട്ട് എന്ന ചിത്രത്തിന് എല്ലാവിധ ആശംസയും നേർന്നു കൊണ്ട് ലത മങ്കേഷ്കർ സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കു വച്ചിരുന്നു. സെപ്റ്റംബർ 28–നായിരുന്നു ലതയുടെ തൊണ്ണൂറാം പിറന്നാ‍ൾ സംഗീത ലോകം ആഘോഷിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com