ADVERTISEMENT

ചെമ്പൻ വിനോദ് ജോസ് നായകനായെത്തുന്ന ‘പൂഴിക്കടകൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ’... എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളൊരുക്കിയത് മനു മഞ്ജിത്ത്. രഞ്ജിത്ത് മേലേപ്പാട്ട് ഈണം പകർന്ന ഗാനം കെ.എസ് ഹരിശങ്കർ ആലപിച്ചിരിക്കുന്നു. 

‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ 

മത്താപ്പൂ കത്തണ പോലുണ്ടേ

ആകാശ പന്തലു കെട്ടുന്നേ

പൂന്തിങ്കൾ റാന്തലു തൂക്കുന്നേ....’

റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ വിജയ് യേശുദാസും ആൻ ആമിയും ചേർന്ന് ആലപിച്ച ‘പൊൻവെയിലിൻ കസവായ്....’ എന്ന് തുടങ്ങുന്ന ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. റഫീഖ് അഹമ്മദ് സന്തോഷ് വർമ്മ എന്നിവരും ചിത്രത്തിന് വേണ്ടി ഗാനങ്ങൾ രചിച്ചിരിക്കുന്നു. രഞ്ജിത്തിനൊപ്പം ബിജിബാലും ചേർന്നാണ് ഗാനങ്ങൾക്ക് ഈണം പകർന്നത്. 

നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ്–തെലുങ്കു താരം ധന്യ ബാലകൃഷ്ണന്‍ നായികയായെത്തുന്നു. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ്, സെബി ജോർജ്, മാലാ പാർവ്വതി, ഐശ്വര്യ ഉണ്ണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com