ADVERTISEMENT

വിശ്വപ്രപസിദ്ധ സംഗീതജ്ഞൻ എ.ആർ. റഹ്മാന് സംഗീതബാൻഡ് ആയ തൈക്കുടം ബ്രിഡ്ജിന്റെ സംഗീതാദരം. ബാൻഡിലെ പ്രധാന അംഗവും പ്രശസ്ത സംഗീത സംവിധായകനുമായ ഗോവിന്ദ് വസന്തയുട നേതൃത്വത്തിൽ നടന്ന സംഗീതനിശ ആസ്വദിക്കാൻ എ.ആർ. റഹ്മാൻ നേരിട്ട് എത്തിയിരുന്നു. 

ഒരു സംഗീത പരിപാടിയുടെ ഭാഗമായിട്ടായിരുന്നു തൈക്കുടം ബാൻഡിന്റെ സംഗീതവിരുന്ന് അരങ്ങേറിയത്. എ.ആര്‍. റഹ്മാൻ‌ ചടങ്ങിലേക്കെത്തുന്ന രംഗങ്ങളും വിഡിയോയില്‍ കാണാം. തൈക്കുടം ബ്രിഡ്ജിന്റെ പ്രകടനം ഏകദേശം പത്തു മിനിട്ടോളം നീണ്ടു നിന്നു. സംഗീതവിരുന്ന് ആസ്വദിക്കാന്‍ നിരവധി താരങ്ങൾ എത്തിയിരുന്നു. 

സദസിനൊപ്പം നിറചിരിയോടും നിറഞ്ഞ കയ്യടിയോടും കൂടിയാണ് എ.ആർ. റഹ്മാന്‍ സംഗീത ആദരം സ്വീകരിച്ചത്. അദ്ദേഹം ഏറെ സന്തോഷത്തോടെ ഗാനങ്ങൾ ആസ്വദിക്കുന്നത് വിഡിയോയില്‍ കാണാം. പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഏറെ ശ്രദ്ധിക്കപ്പെട്ടു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com