ADVERTISEMENT

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് അഹാന ക‍ൃഷ്ണ. എന്നാൽ അഭിനയം മാത്രമല്ല ആലാപനവും തനിക്ക് വഴങ്ങുമെന്ന് ഇപ്പോൾ തെളിയിച്ചിരിക്കുകയാണ് താരം. ‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ....’ എന്ന സൂപ്പർഹിറ്റ് ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കു വച്ചിരിക്കുകയാണ് അഹാന. 

താൻ ഈ അടുത്ത് കേട്ടതിൽ വച്ച് ഏറ്റവും മികച്ച യുഗ്മഗാനമാണിതെന്നും കൈലാസ് മേനോന്റെ സംഗീതസംവിധാനത്തിൽ പിറന്ന ഗാനം കെ.എസ്.ഹരിശങ്കറും നിത്യ മാമ്മനും ചേർന്ന് പാടി മനോഹരമാക്കി എന്നും അഹാന സമൂഹമാധ്യമത്തിൽ കുറിച്ചു. പാട്ട് കേട്ടതു മുതൽ തന്റെ മനസ് അതിൽ തന്നെ മുഴുകിയിരിക്കുകയാണെന്നും അഹാന കൂട്ടിച്ചേർത്തു. 

അഹാനയുടെ പാട്ടിന്റെ വിഡിയോയ്ക്ക് പിന്നാലെ കൈലാസ് മേനോൻ താരത്തിന് പ്രശംസയുമായെത്തി. ആത്മ വിശ്വാസമുളളതും സുന്ദരവുമാണ് അഹാനയുടെ ശബ്ദമെന്നും ‘ലൂക്ക’യിൽ തനിക്ക് ഏറ്റവും ഇഷ്ടമായതും അതു തന്നെയാണെന്നും കൈലാസ് മേനോൻ പറഞ്ഞു. ഇനിയും പാട്ടുകൾ പാടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗായിക നിത്യ മാമ്മനും അഹാനയുടെ ഗാനം ഏറ്റെടുത്തു. ടൊവീനോ–സംയുക്ത മേനോൻ താരജോടികൾ ഒരുമിച്ച എടക്കാട് ബെറ്റാലിയന്‍ 06–ലെ ഈ ഗാനം ആരാധകരുടെ എണ്ണത്തിൽ റെക്കോർഡിട്ടിരുന്നു. ബി.കെ ഹരി നാരായണന്റേതാണ് വരികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com