ADVERTISEMENT

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത ‘ചോല’യുടെ പ്രൊമോ ഗാനം പുറത്തിറങ്ങി. ബേസിൽ സി.ജെ വരികളെഴുതി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനും സിത്താ കൃഷ്ണകുമാറും ചേർന്നാണ്. ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്ന ഇരുവരുടെയും വ്യത്യസ്ത വേഷപ്പകര്‍ച്ചയെക്കുറിച്ചാണ് പ്രേക്ഷകരുടെ കമന്റുകൾ.

നിമിഷ സജയൻ, ജോജു ജോർജ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഡിസംബർ ആറിനാണ് റിലീസ് ചെയ്യുന്നത്. ഒരു പെൺകുട്ടി ഒരു പുരുഷനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചോലയുടെ പ്രമേയം. ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചിരുന്നു. 

നിമിഷയെയും ജോജുവിനെയും കൂടാതെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അഖില്‍  വിശ്വനാഥിനെ
ഓഡീഷൻ നടത്തി എഴുന്നൂറോളം പേർക്കിടയിൽ നിന്നാണ് തിരഞ്ഞെടുത്തത്. അപ്പു പാത്തു പപ്പു പ്രൊഡക്്ഷൻ ഹൗസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ റെഡ് കാര്‍പ്പറ്റ് വേള്‍ഡ് പ്രീമിയറില്‍ ചോല പ്രദര്‍ശിപ്പിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com